29-veena-george
പമ്പുമല എത്തരം നെൽകൃഷി വികസന സംഘത്തിന്റെ നേതൃത്വത്തിൽ നല്ലാനിക്കുന്ന് മുതൽ പമ്പുമല വരെ 30 വർഷമായി തരിശുകിടന്ന പാടത്ത്് നെൽകൃഷി വീണാ ജോർജ്ജ് എം.എൽ.എ വിത്ത് എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര : നല്ലാനിക്കുന്ന് മുതൽ പമ്പുമല വരെ 30 വർഷമായി തരിശുകിടന്ന 20 ഹെക്ടർ പാടം സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പുമല എത്തരം നെൽകൃഷി വികസന സംഘത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നെൽക്കൃഷി ആരംഭിച്ചു. വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെൽക്കൃഷി വികസനസംഘം പ്രസിഡന്റ് പ്രസാദ് കോശി അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് വിശ്വനാഥ് , എൻ. സജികുമാർ, കെ.കെ. കമലാസനൻ, ചെറിയാൻ ജോൺ, പി.സി.ജോൺ, സോമരാജൻ സി.കെ.,എം.ജി. അശോകൻ, രാജൻ മാത്യു, ടി.എം.വർഗീസ്, പി.വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.