മെഴുവേലി : ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ, ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെയും, 68 -ാം അങ്കണവാടി കെട്ടിടത്തിന്റെയും ശിലാസ്ഥാപനം വീണാ ജോർജ്ജ് എം.എൽ.എ. നിർവഹിച്ചു. ഇൻഡോർ ഷട്ടിൽ കോർട്ട് ആകെ 20 ലക്ഷം. ആകെ തൊഴിൽ ദിനങ്ങൾ 637.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂതന ആസ്തി നിർമ്മിതിയായിട്ടാണ്, ഈ രണ്ട് പദ്ധതികളും നടപ്പിലാകുന്നത്. മുൻ എം. എൽ.എ.കെ.സി. രാജഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണകുറുപ്പ്, പി.കെ.തങ്കമ്മ, ബി.എസ്.അനീഷ് മോൻ, ടി.വി.സ്റ്റാലിൻ, കെ.ആർ.കുട്ടപ്പൻ,എൻ.ആശ, ബിന്ദു ഷാജി എന്നിവർ സംസാരിച്ചു. മെഴുവേലിയുടെ കായിക ചരിത്രത്തിൽ, വരും തലമുറയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്, ഇൻഡോർ ഷട്ടിൽ കോർട്ട്.