
പത്തനംതിട്ട- കുടുംബശ്രീ ജില്ലാ മിഷൻ സ്ത്രീപദവി സ്വയംപഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡസ്‌കും പട്ടികവർഗ സുസ്ഥിരവികസന പദ്ധതിയും സംയുക്തമായി ജില്ലയിലെ ദളിത് മേഖലയിലെ അയൽക്കൂട്ട അംഗങ്ങൾക്കായി നടപ്പിലാക്കുന്ന 'മരിമ്പ ഗോത്രതാളം പദ്ധതിക്ക് ' തുടക്കമായി.
പ്രമാടം, അരുവാപ്പുലം, തണ്ണിത്തോട്, കോയിപ്രം, നാരങ്ങാനം, ചെറുകോൽ, മല്ലപ്പള്ളി, റാന്നി ബ്ലോക്കിലെ റാന്നി അങ്ങാടി ഒഴികെയുള്ള മറ്റ് പഞ്ചായത്തുകൾ എന്നിവയാണ് പദ്ധതിയിലുള്ളത്. ഒരുമാസത്തിൽ രണ്ട് പ്രോഗ്രാം എന്ന നിലയിൽ വെബ്‌സീരീസ് ആയാണ് പരിപാടി സംഘടിപ്പിക്കുന്നത്.