മലയാലപ്പുഴ: മാവേലിസ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തിയതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന നിലയിലാണ് സൂപ്പർ മാർക്കറ്റ് ക്രമീകരിച്ചിട്ടുള്ളത്.
തോട്ടം മേഖലയിലടക്കം ധാരാളം സാധാരണക്കാർ താമസിക്കുന്ന പ്രദേശമാണ് മലയാലപ്പുഴ. ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടാണ് സൂപ്പർ മാർക്കറ്റായി മാവേലി സ്റ്റോറിനെ ഉയർത്താൻ തീരുമാനിച്ചത്.