തിരുവല്ല: ബി.ജെ.പി തോട്ടഭാഗം വാർഡ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ നിർവഹിച്ചു. വാർഡ് കൺവീനർ മൻമഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് സഹകൺവീനർ അശോക് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് വർക്കി, ജയൻ ജനാർദ്ധനൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജേഷ് കുമാർ, മണ്ഡലം സെക്രട്ടറി വിനോദ് കെ.ആർ എന്നിവർ പ്രസംഗിച്ചു.