30-sob-dr-pt-joseph
ഡോ. പി.റ്റി. ജോസഫ്

മല്ലപ്പള്ളി വായ്പൂര് :പെരിഞ്ചേരിമണ്ണിൽ ഡോ. പി.റ്റി. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വായ്പൂര് സെന്റ് മേരീസ് കത്തോലിക്ക പഴയ പള്ളിയിൽ. കോൺഗ്രസ് (എസ് )ജില്ലാ ഭാരവാഹി, ആനിക്കാട് പഞ്ചായത്ത് മെമ്പർ, ആനിക്കാട് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ബോർഡ് അംഗം, തിരുവല്ല സർക്കിൾ സഹകരണ ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കല്ലൂപ്പാറ കൈതയിൽ മുല്ലപ്പള്ളിൽ പരേതയായ പി.ജെ ഏലിയാമ്മ. മക്കൾ: അഡ്വ. പ്രീതി ജേക്കബ് (തിരുവനന്തപുരം), ഡോ. ഭക്തി ജോസഫ് (മെഡിക്കൽ ഓഫീസർ ജി. എച്ച്. ഡി. ആനിക്കാട്), ഭാജി ജോസഫ് (സീനിയർ സൂപ്രണ്ട്, എ.ഇ.ഒ ഓഫീസ് വെണ്ണിക്കുളം), ജ്യോതി നൈനാൻ (ഖത്തർ). മരുമക്കൾ: ജേക്കബ് സക്കറിയ (റിട്ട. സയിന്റിസ്റ്റ് എൻജിനീയർ വി.എസ്.എസ്.സി തിരുവനന്തപുരം), മറിയം ശലോമി (മുൻസിഫ് മജിസ്‌ട്രേറ്റ് ഈരാറ്റുപേട്ട), കൊല്ലം മുണ്ടയ്ക്കൽ റീജ ഭാജി, ഷാജി നൈനാൻ (ഖത്തർ എയർവെയ്‌സ്).