. അടൂർ :പഴകുളത്തെ ഷറഫ് കൊലക്കേസുമായി ബന്ധപ്പെട്ട് സി.പി.എം, ഡി വൈ എഫ് ഐ നേതാക്കൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. തെളിവുകൾ നശിപ്പിച്ച് കൃത്രിമ തെളിവുകളുണ്ടാക്കി യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി മുഖ്യ പ്രതിയുടെ ഭാര്യയിൽനിന്ന് നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങി. പ്രതിയുടെ ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് സമരം ആരംഭിക്കാൻ തീരുമാനിച്ചു. മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു , കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു , കെ പി സി സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ , തേരകത്ത് മണി , ഏഴംകുളം അജു ,പഴകുളം ശിവദാസൻ , അഡ്വ. ബിജു വർഗീസ് , എസ്. ബിനു , സുധാകുറുപ്പ്, പഴകുളം സുഭാഷ് ,ബിനു ചക്കാലയിൽ , ആനന്ദപ്പള്ളി സുരേന്ദ്രൻ , കമറുദ്ദീൻ മുണ്ടുതറയിൽ എന്നിവർ സംസാരിച്ചു.