തിരുവല്ല: സംസ്ഥാനസർക്കാരിന്റെ പുതിയ മത്സ്യനയം തൊഴിലാളി വിരുദ്ധവും മത്സ്യമേഖലയെ തകർക്കുന്നതുമായതിനാൽ ഓർഡിനൻസ് പിൻവലിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകാൻ തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു.