 
ഇലന്തൂർ: മാടപ്പള്ളി ഗ്രേസ് വില്ലയിൽ പരേതനായ കെ.എം. തോമസിന്റെ ഭാര്യ ഗ്രേസി തോമസ് (88) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 17ന് വീട്ടിൽ തെന്നിവീണ് കാൽ ഒടിഞ്ഞതിനെത്തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ശ്വാസ തടസം ഉണ്ടായതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. മക്കൾ: വത്സമ്മ (മലേഷ്യ), മാത്യു തോമസ്, ഏബ്രഹാം തോമസ്, അലക്‌സാണ്ടർ തോമസ്, (കുവൈറ്റ്), ജയിംസ്‌കുട്ടി തോമസ് (ബിസിനസ്), അനിൽ തോമസ് (പോണ്ടിച്ചേരി). മരുമക്കൾ: ബാനി (മലേഷ്യ), എലിസബത്ത് മാത്യു, മറിയാമ്മ ഏബ്രഹാം, ആലീസ് അലക്‌സ്, ഷെറിൻ എം. തോമസ്, ബബിത.