 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് എട്ടാം വാർഡിൽ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആനന്ദം ഹൈടെക് അങ്കണവാടി സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മനു തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ഗീതാ സരേന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ, കലാ രമേശ് ,രശ്മി സുഭാഷ്,വത്സമ്മ സരേന്ദ്രൻ,വനിതാ ശിശു വികസന ഓഫീസർ എസ് ഷീല, എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ എ.ബീന, കെ.എസ് ഷിജു , എസ്.കെ രാജീവ്, എസ് .ബാലചന്ദ്രൻ നായർ, തമ്പി മേടയിൽ, പഞ്ചായത്ത് സെക്രട്ടറി എസ്.സുനിത,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജിപ്‌സൺ ജോസ്, ഐ.സി.ഡിഎസ് സൂപ്പർവൈസർ അഞ്ജു കൃഷ്ണ, എ.പി.ശ്രീധരൻ , അങ്കണവാടി വർക്കർ എസ്.സന്ധ്യ എന്നിവർ പ്രസംഗിച്ചു.