പന്തളം- പന്തളം ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷതവഹിച്ചു. യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ, പ്രൊഫ അബ്ദ്ദുൾ റഹ്മാൻ, അജോ മാത്യു, കെ.ജി.യോഹന്നാൻ, റഹീം, ലില്ലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.