അടൂർ: കേരള സ്റ്റേറ്റ്കർഷക തൊഴിലാളി ഫെഡറേഷന്റെ (ബി കെ.എം.യു) നേതൃത്വത്തിൽ 2 ന് വില്ലേജ് ഒാഫീസുകൾക്ക് മുമ്പിൽ സമരം നടത്തും. കർഷക തൊഴിലാളി ക്ഷേമനിധി വഴി കൊടുത്തുതീർക്കാനുള്ള 396 കോടി രുപയുടെ ആനുകുല്യങ്ങൾ വിതരണം ചെയ്യാൻ ഫണ്ട് അനുവദിക്കുക, ക്ഷേമാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക ,പ്രായഭേദമില്ലാതെ തൊഴിൽ നൽകുക.,200 ദിവസം തൊഴിലും 600 രൂപ കൂലിയും ഉറപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വില്ലേജ് തലത്തിൽ ധർണ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ഷാജി തോമസ്, കെ.സി. സരസൻ എന്നിവർഅറിയിച്ചു.