പള്ളിക്കൽ : കാർഷിക ഗ്രാമമാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത്. 23 വാർഡുകൾ. 58000ൽ പരം ജനസംഖ്യ.തുടർച്ചയായി നാലാം തവണയും ഭരിക്കുന്നത് ഇടതുപക്ഷം. കക്ഷി നില എൽ.ഡി.എഫ് - 17 - യു.ഡി.എഫ് - 4 ബി.ജെ.പി- 1 - എസ്.ഡി. പി .ഐ - 1.
പ്രധാന നേട്ടങ്ങൾ
ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ഓഫീസ് മന്ദിരം നിർമ്മിച്ചു. ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപെടുത്തി ഐ.എസ്.ഒ അംഗീകാരം നേടി. കാർഷിക മേഖലയിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കി. ഫലവൃക്ഷ തൈകളും സ്വന്തമായി ഉദ്പാദിപ്പിച്ച് വിതരണം നടത്തി.തരിശുനില കൃഷി പ്രോത്സാഹിപ്പിച്ചു.കർഷകർക്ക്,മിനി ട്രാക്ടർ , മറ്റ് യന്ത്രോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. കൂടുതൽ സ്ഥലത്ത് നെല്ല് ഉൾപ്പെടെയുള്ള കാർഷികവിളകളുടെ കൃഷി വ്യാപനം മൂലം ഉദ്പാദനം വർദ്ധിച്ചു. ക്ഷീര കർഷകർക്ക് പാൽ സബ്സിഡി, കാലിതീറ്റ സബ്സിഡി എന്നിവ നടപ്പാക്കിയതുമൂലം ജില്ലയിൽ ഏറ്റവും കൂടുതൽ പാലുദ്‌പാദിപ്പിക്കുന്ന രണ്ടാമത്തെ പഞ്ചായത്താകുവാൻ കഴിഞ്ഞു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം രൂപയുടെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.ഇതു കൂടി നടപ്പിലാക്കി കഴിയുമ്പോൾ പാല് ഉദ്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. തെരുവ് വിളക്കുകളുടെ നവീകരണത്തിനായി ഗ്രാമ ജ്യോതി പദ്ധതി ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഏഴ് എൽ.പി സ്കൂളുകളിലും ഓരോ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കി ഹൈടെക് വിദ്യാഭ്യാസ സമ്പ്രാദയത്തിന് വർഷം മുൻപ് തന്നെ തുടക്കം കുറിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ആംബുലൻസ് സൗകര്യം, ഒരു ഡോക്ടർനേഴ്സുമാർ ,ലാബ് ടെക്നീഷ്യൻമാർ എന്നിവരെ പഞ്ചായത്ത് നിയമിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിനായി റിംഗ് കുമ്പോസ്റ്റ്,ബയോഗ്യാസ് പ്ലാന്റ തുടങ്ങിയ പദ്ധതികൾ, പള്ളിക്കലാറിന്റെ നവീകരണത്തിന് തുടക്കം കുറിച്ചു. തീരം അളന്ന് കൈയേറ്റ സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 112 കുളങ്ങൾ,148 കിണർ എന്നിവ നിർമ്മിച്ചു. മണ്ണെടുപ്പ് തടയുന്നതിന് കർശന നടപടി സ്വീകരിച്ചു. അഞ്ചു വർഷം കൊണ്ട് സമ്പൂർണ ഭവന നിർമാണ പദ്ധതിയിലുൾപെടുത്തി 304 വീടുകൾ നിർമ്മിച്ചു നൽകി. 35കോടി രൂപയുടെ റോഡ് വികസനം സാദ്ധ്യമാക്കി ,ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ നിരവധി അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുവാനും കഴിഞ്ഞു.
------------
വികസന രംഗത്ത് വലിയ പുരോഗതി നേടിയ അഞ്ച് വർഷമാണ് കടന്നുപോയതെന്നാണ് പ്രസിഡന്റ് ജി.പ്രസന്നകുമാരി അവകാശപ്പെടുന്നത്.പരിസ്ഥിതി സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകി. അടിസ്ഥാന മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി.നവകേരള സൃഷ്ടിക്കുള്ള അംഗീകാരം, ശുചിത്വ പദവി, എ.ബി.സി പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം, കയർ ഭൂവസ്ത്രം വിരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം. മത്സ്യക്കൃഷിക്ക് അവാർഡ്, പച്ചതുരുത്ത് പദ്ധതിക്ക് അവാർഡ്. തുടങ്ങി 17 അവാർഡുകൾ പള്ളിക്കൽ പഞ്ചായത്തിനെ തേടിയെത്തി.
ജി.പ്രസന്നകുമാരി
(പഞ്ചായത്ത് പ്രസിഡന്റ്)