തിരുവല്ല: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം കടപ്ര ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ മൂന്ന് വരെയും പത്ത് മുതൽ 15 വരെയും വാർഡുകളിൽ നിന്ന് ഗ്രോബാഗിന് അപേക്ഷ നൽകിയവർ നവംബർ നാലിന് രാവിലെ 11ന് ആവശ്യമായ രേഖകളും ഗുണഭോക്തൃ വിഹിതവുമായി പുളിക്കീഴ് ബ്ലോക്ക് ഓഫിസിൽ എത്തി ഗ്രോബാഗുകൾ കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.