
പത്തനംതിട്ട : ഇരുചക്ര വാഹനയാത്രികർക്ക് നാളെ മുതൽ ഹെൽമെറ്റ് നിർബന്ധമാക്കുകയാണ്. ഹെൽമെറ്റ് ഇല്ലെങ്കിൽ വാഹനം ഒാടിക്കുന്ന ആളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. കർശനമായി പരിശോധനകളും പിഴകളും ഏർപ്പെടുത്തിയെങ്കിലും ഹെൽമെറ്റ് ധരിച്ച് വാഹനം ഓടിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്.
ഈ മാസം 29 വരെ 421പേർക്ക് പിഴ നൽകിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി എണ്ണൂറിലധികം പേരാണ് ഹെൽമെറ്റില്ലാത്തതിന് പിടിയിലായത്. ഇ -പോസ് മെഷീൻ, ഇ -ചെലാൻ സംവിധാനത്തിലൂടെയാണ് മോട്ടോർവാഹനവകുപ്പ് പിഴ ഈടാക്കുന്നത്. നവംബർ ഒന്നു മുതൽ കർശന പരിശോധന ഏർപ്പെടുത്തും.
"നിർബന്ധിതമായുള്ള പിഴയടപ്പിക്കൽ രീതിയില്ല. പകരം ഫോട്ടോയെടുത്ത് പിഴ ഈടാക്കി അഡ്രസിൽ അയയ്ക്കും. കർശന പരിശോധന ഉണ്ടാകും. ഇരുചക്രവാഹനങ്ങളുടെ മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. "
പി.ആർ.സജീവ്
(എൻഫോഴ്സ്മെന്റ് ആർ.ടി.ഒ)
ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും.