 
പഴകുളം: പഴകുളം ഹോർട്ടികോർപ്പ് വിപണിക്ക് 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, വാർഡ് മെമ്പർ ഷാജി അയത്തികോണിൽ, വി എഫ് പി സി കെ ജില്ലാ മാനേജർ ബിന്ദുമോൾ മാത്യു, പഴകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.സുരേഷ്, റ്റി എസ് രാമചന്ദ്രൻ, ആർ സുമേഷ്,അജികുമാർ ജി , ഉത്തമൻ ,എന്നിവർ സംസാരിച്ചു