 
പ്രമാടം : ഗ്രാമപഞ്ചായത്തിന്റെ പുതുക്കിപ്പണിത സാംസ്‌കാരിക നിലയം നാടിന് സമർപ്പിച്ചു.
1993ലാണ് ഇളകൊള്ളൂരിൽ സാംസ്‌കാരിക നിലയം തുടങ്ങിയത്. പഴയ കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് 30 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. വായനയ്ക്ക് വേണ്ടി റൗണ്ട് ടേബിളും അനുബന്ധ സജ്ജീകരണങ്ങളും തയ്യാറാക്കി.
ഒരുലക്ഷം രൂപയുടെ പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നേടി . പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള റാക്കും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പദ്ധതിയിൽ പണം വക കൊള്ളിച്ചിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം,എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതിനോട് ചേർന്നാണ്പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഇളകൊള്ളൂർ ഉപകേന്ദ്രം പ്രവർത്തിക്കുന്നത് .
സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ് , അംഗങ്ങളായ
ആനന്ദവല്ലിയമ്മ ,സുശീലഅജി, സുലോചനദേവി ,അന്നമ്മഫിലി്പ്പ്,ദീപാ രാജൻ ,അശ്വതിസുഭാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് ,രാമാനന്ദൻനായർ ,ലതാരാജൻ എന്നിവർ പ്രസംഗിച്ചു.