31-athirtamala
പന്തളം കുരമ്പാല ആതിരമല കുടുംബക്ഷേമ ഉകേന്ദ്രം ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം.എൽ എ നിർവ്വഹിക്കുന്നു

പന്തളം : 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കുരമ്പാല ആതിരമല കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം.എൽ എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ റ്റി. കെ. സതി അദ്ധ്യക്ഷയായിരുന്നു, വാർഡ് കൗൺസിലർ അജിതകുമാരി , വൈസ് ചെയർമാൻ ആർ ജയൻ, കൗൺസിലർമാരായ രാധ രാമചന്ദ്രൻ, ജെ. ശ്രീകുമാരി, എ. രാമൻ, സി.പി.ഐ പന്തളംലോക്കൽ സെക്രട്ടറി ആർ. രാജേന്ദ്രൻ, വാർഡ് വികസന സമതി കൺവീനർ ജി.രാജേഷ്‌കുമാർ, എൻ.പരമേശ്വരക്കുറുപ്പ്, പി ഗോപിനാഥക്കുറുപ്പ്, മുരളിധരൻ, സി.പി.ഐ കുരമ്പാല തെക്ക് ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുരമ്പാല, എം. എ ജയദീപ്, ജെ .ബിനു ,എം. ജി അനന്തകൃഷ്ണൻ,തുടങ്ങിയവർ സംസാരിച്ചു.നിർമ്മാണചുമതല ജില്ലാനിർമ്മിതികേന്ദ്രത്തിനാണ്.