പത്തനംതിട്ട : മാനവരാശിക്ക് മുഴുവനും പകർത്താനാവുന്ന ധാർമ്മിക ചിന്തകളാണ് മുഹമ്മദ് നബിയുടെ വചനങ്ങളെന്ന് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.പ്രവാചകൻ മുഹമ്മദ് നബിയുടെ 1495 -ാം ജന്മദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്,എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികൾ സംയുക്തമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ് റഫ് ഹാജി അലങ്കാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.പി.എ മുഹമ്മദ് ഫാറൂഖ് നഈമി സ്‌നേഹ പ്രഭാഷണം നടത്തി.ആന്റോ ആന്റണി എം.പി, കെ യു ജനീഷ് കുമാർ എം.എൽ.എ എന്നീവർ അതിഥികളായിരുന്നു. സ്ഥപതി രത്‌നം രമേഷ് ശർമ്മ, ഫാ. യോഹന്നാൻ ശങ്കരത്തിൽ, എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി.മുഹമ്മദ് അഷ്ഹർ,സയ്യിദ് ബാഫഖ്‌റുദ്ദിൻ ബുഖാരി സാബിർ മഖ്ദൂമി, അഡ്വ: ബിജു മുഹമ്മദ്, അനസ് പൂവാലൻ പറമ്പിൽ,സലാഹുദ്ദീൻ മദനി,മുത്തലിബ് അഹ്‌സനി എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് ഷിയാഖ് ജൗഹരി സ്വാഗതവും.സുധീർ വഴിമുക്ക് നന്ദിയും പറഞ്ഞു.