 
ചെങ്ങന്നൂർ: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ സത്യാഗ്രഹ സമരം കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് വത്സല മോഹൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജ ജോൺ, കൗൺസിലർ മാരായ ശോഭ വർഗീസ്,സാലി ജെയിംസ്,ബെറ്റെസി തോമസ് എന്നിവർ പ്രസംഗിച്ചു.ചെങ്ങന്നൂർ സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ സത്യാഗ്രഹ സമരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് ഗീത രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ഷേർലി രാജൻ, കരുണ, പ്രീത,സുജാത, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.