സീറ്റൊഴിവ്
പത്തനംതിട്ട : ചുട്ടിപ്പാറയിൽ സ്റ്റാസ് കോളജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ എന്നീ ബിരുദ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ - 9446302066, 04682224785.
ശിശുദിനം: മത്സരം 3ന്
പത്തനംതിട്ട : ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ നടത്തിയ എൽപി, യുപി വിഭാഗം മത്സരങ്ങളിൽ വിജയികളായവർക്കുള്ള ജില്ലാതല മത്സരം നവംബർ മൂന്നിന് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. എൽപി വിഭാഗത്തിന് രാവിലെ 11.30നും യുപി വിഭാഗത്തിന് രാവിലെ 10നുമാണ് മത്സരം. ഫോൺ- 9497616164, 9645374919.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : വനിത ശിശു വികസന വകുപ്പിന് കീഴിലുളള ന്യൂട്രീഷൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ന്യൂട്രീഷൻ /ഫുഡ് സയൻസ് /ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്ലിനിക്ക്/ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് യോഗ്യതയുളളവർക്ക് മുൻഗണന.
പ്രായപരിധി 2020 ഒക്ടോബർ 31 ന് 45 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് https://drive.google.com/