കല്ലൂപ്പാറ: ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം മാത്യു ടി. തോമസ്, എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കല്ലൂപാറ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിന് പുറക് വശത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് തട്ടുകളിലായുള്ള പാറ കെട്ടുകളിൽ പരിസ്ഥിതി വിഘാതം ഉണ്ടാക്കാതെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് 70 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.റെജി തോമസ്, എസ്.വി സുബിൻ എന്നിവരുടെ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയും ചെലവഴിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ശോശാമ്മ തോമസ്,അഡ്വ. റെജി തോമസ്, എസ്.വി സുബിൻ, മനുഭായി മോഹൻ,കോശി.പി സഖറിയ, ഷൈലമ്മ മാത്യു, മെമ്പർമാരായ എബി മേക്കരിക്കാട്ട്, ഗിരികുമാർ, സൂസൻ തോമസ്, ജ്ഞാനമണി മോഹൻ, മറിയാമ്മ വർഗീസ്, ജോളി റെജി, മോളിക്കുട്ടി ഷാജി, അനിൽകുമാർ പി, മനു.ടി ടി,ചെറിയാൻ എം.ജെ, അജിത വിൽക്കി, ഡെയ്‌സി വർഗീസ് പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോർജ് എന്നിവർ പ്രസംഗിച്ചു.