kida
കി​ട​ങ്ങ​ന്നൂ​ർ​ ​പാ​ട​ശേ​ഖ​ര പു​ന​രു​ജ്ജീ​വന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഉ ​ദ്ഘാ​ട​നം​ ​വീ​ണാ​ ​ജോ​ർ​ജ് ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കുന്നു

പത്തനംതിട്ട : കിടങ്ങന്നൂർ പാടശേഖരം പുനരുജ്ജീവിപ്പിക്കുന്നതിനായി 76 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. 25 വർഷങ്ങൾക്ക് ശേഷമാണ് കിടങ്ങന്നൂർ പുഞ്ചയിൽ നെൽകൃഷി പുനരാരംഭിക്കുന്നത്. 250 ഹെക്ടറോളം വരുന്ന പാടശേഖരമാണ് കൃഷിയോഗ്യമാകുന്നത്. കിടങ്ങന്നൂർ ചാലിന്റെ ഔട്ട് ലെറ്റ് തോടിൽ പമ്പ് ഹൗസ്, പമ്പ് സ്ഥാപിക്കൽ, വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനായി ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, ഇൻലെറ്റ്, ഔട്ട് ലെറ്റ് തോടുകളുടെ ആഴം കൂട്ടി വൃത്തിയാക്കൽ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. മൈനർ ഇറിഗേഷനാണ് നിർമാണ ചുമതല.

കിടങ്ങന്നൂർ ചാലിലും ചുറ്റുമുള്ള പാടശേഖരങ്ങളിലും ചെളിയും, മണ്ണും അടിഞ്ഞ് കൂടിയത് കാരണം വർഷങ്ങളായി ഇവിടെ കൃഷി പൂർണതോതിൽ നടന്നിരുന്നില്ല.

നിലവിൽ ഒരു പമ്പാണ് സ്ഥാപിക്കുന്നതെങ്കിലും ഭാവിയിൽ രണ്ട് പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൊവിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.76 ലക്ഷം രൂപക്ക് ടെൻഡർ ചെയ്ത് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്.പമ്പ് സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗത്തിനെയും , പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക്കൽ വിഭാഗത്തിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഉണ്ണികൃഷ്ണൻ നായർ, ഷിജ.റ്റി. റ്റോജി, പാടശേഖര സമിതി സെക്രട്ടറി സത്യപാലൻ, മെഴുവേലി സഹകരണ ബാങ്ക് പ്രസിഡന്റ് രാജു സഖറിയ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ജോയ്‌സി, മൈനർ ഇറിഗേഷൻ അസി.എക്‌സീക്യൂട്ടിവ് എൻജിനീയർ കിരൺ എബ്രഹം തോമസ്, അസി. എൻജിനീയർമാരായ അബ്ദുൾ നാസർ, അനീഷ്, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. അജയകുമാർ, ലോക്കൽ സെക്രട്ടറി വി. കെ. ബാബുരാജ്, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

തോടുകളിൽ കൂടി ചാലിലേക്ക് ഒഴുകി എത്തുന്ന വെള്ളം പാടശേഖരത്തിൽ മുഴുവൻ കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ഈ അധിക ജലം ഒഴുക്കി കളയുന്നതിനായി ഇവിടെ പമ്പ് ഹൗസ് സ്ഥാപിക്കുന്നതി​ലൂടെ മുഴുവൻ പാടശേഖരത്തിലും നെൽ കൃഷി ചെയ്യാനാകും.

വീണാ ജോർജ് എം.എൽ.എ