തിരുവല്ല: നഗരസഭ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട കണക്കുകൾ നഗരസഭ കൗൺസിൽ വിളിച്ചുകൂട്ടി അവതരിപ്പിക്കണമെന്നും കണക്ക് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി നിതീഷ്, ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.