ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിക്കുന്ന നാല് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നാളെ സജി ചെറിയാൻ എം .എൽ.എ നിർവഹിക്കും.
ബുധനൂർ പൊണ്ണത്തറ റോഡ് നിർമ്മാണ ഉദ്ഘാടനം
രാവിലെ 10ന് നടക്കും. പൊണ്ണത്തറ ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വിശ്വംഭര പണിക്കർ അദ്ധ്യക്ഷത വഹിക്കും. 2.37കോടി രൂപയാണ് നിർമ്മാണ ചെലവ്.
എണ്ണയ്ക്കാട് ആലുംമൂട് ഇലഞ്ഞിമേൽ റോഡ് രാവിലെ 10 :30 ന് പുളിമൂട്ടിൽ പടി ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്യും. ബുധനൂർപഞ്ചായത്ത് പ്രസിഡന്റ് പി വിശ്വംഭര പണിക്കർ അദ്ധ്യക്ഷത വഹിക്കും.4.94 കോടി രൂപയാണ് നിർമ്മാണ ചെലവ്.
കുളിക്കാം പാലം ഷാപ്പുപടി റോഡ് രാവിലെ 11 ന് ഷാപ്പുപടി ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി ശൈലജ അദ്ധ്യക്ഷത വഹിക്കും.2.05 രൂപയാണ് നിർമ്മാണ ചെലവ്.
പെണ്ണുക്കര കനാൽ ജംഗ്ഷൻ നെടുവരം കോട് റോഡ് രാവിലെ 11.30 ന് പെണ്ണുക്കര കനാൽ ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി. കെ ശോഭ അദ്ധ്യക്ഷത വഹിക്കും.1.86 കോടി രൂപയാണ് നിർമ്മാണ ചെലവ്.