ചെങ്ങന്നൂർ : വെൺമണി സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ സി ഐ യുടെ പരിശോധനാ ഫലവും പോസിറ്റീവായി. അഞ്ച് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ 23 പൊലീസുകാരുടെ സ്രവ പരിശോധന നടത്തിയിട്ടുണ്ട്.ഫലം ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കക്കടയിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഇടപെട്ടിരുന്നു. അവിടെ നിന്ന് പകർന്നതാണെന്ന് കരുതുന്നു.
സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങൾ മുടങ്ങാതിരിക്കാൻ സബ് ഡിവിഷനിലെ മറ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള എസ് ഐ, എ എസ് ഐ, ഉൾപ്പെടെ 12 പൊലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്..
നൂറനാട് സി.ഐ ജഗദീഷിന് വെൺമണി സ്റ്റേഷന്റെ അഡീഷണൽ ചുമതല താത്കാലികമായി നൽകിയതായി ഡിവൈ.എസ്. പി.ബി ബേബി അറിയിച്ചു.