 
തിരുവല്ല: കാറിന് പിന്നിലിടിച്ച മിനിലോറി തലകീഴായി മറിഞ്ഞു. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ മണിപ്പുഴ ദേവീക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് ചരക്ക് കയറ്റി കായംകുളത്തേക്ക് പോവുകയായിരുന്നു. നിരണം സ്വദേശി സഞ്ചരിച്ച കാറിന് പിന്നിലിടിച്ച് തല കീഴായി മറിയുകയായിരുന്നു. കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായത് പൊലീസെത്തി പരിഹരിച്ചു.