inauguration

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബർ നാലിന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ചൂരക്കോട് ഗവ എൽ.പി.സ്‌കൂളിന് നിർമ്മിച്ച കെട്ടിടവും, കൊടുമൺ ജി.എസ്.സി.വി.എൽ.പി.എസിന്റെ പുതിയ ക്ലാസ് മുറിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. അന്നേദിവസം ഒരു കോടി രൂപ വീതം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പത്തനംതിട്ട ജി.എച്ച്.എസ്.എസ്.വി.എച്ച്.എസ്.എസ്, പൂഴിക്കാട് ഗവ.യു.പി.എസ് എന്നിവിടങ്ങളിലെ തറക്കല്ലിടീലും മുഖ്യമന്ത്രി നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ, വീണാ ജോർജ് എം.എൽ.എ എന്നിവർ നേതൃത്വം നൽകും.