plant

പത്തനംതിട്ട ; ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനോടനുബന്ധിച്ച് ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗം സൗജന്യമായും സർക്കാർ സഹായ നിരക്കിലും വൃക്ഷതൈകൾ വിതരണം നടത്തുന്നു. ആവശ്യമുളളവർക്ക് വനംവകുപ്പിൽ ഓൺ ലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ,പൊതുമേഖലാ സ്ഥാപനങ്ങൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരേതര സന്നദ്ധ സംഘടനകൾ, മാധ്യമ മതസ്ഥാപനങ്ങൾ എന്നിവർക്കാണ് വൃക്ഷതൈകൾ വിതരണം ചെയ്യുന്നത്. താത്പര്യമുളളവർ ഒക്ടോബർ 31 ന് മുൻപ് http://harithakeralam.kcems.in എന്ന ലിങ്കിൽ അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ഫോൺ : 0468 2326409.