അടൂർ : പെരിങ്ങിനാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഷെല്ലി ബേബി, ഹരികുമാർ, രാജു സങ്കേതനഗരം, ശ്രീലേഖ, സദാശിവൻ, മിത്രപുരം രാജേഷ്,മനുനാഥ്, രാധാകൃഷ്ണൻ ചാല, പ്രീത, ചന്ദ്രൻ പിള്ള, ശശിധരൻ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണക്കാലയിൽ സമൂഹപ്രാർത്ഥന നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗീതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു,, ശോഭന കുഞ്ഞുകുഞ്ഞ്,, രമസത്യൻ,, എൽസമ്മ ബെന്നി, റോസമ്മ ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.