പത്തനംതിട്ട : ജി. എസ്. ടി വകുപ്പിന്റെ വ്യാപാരി ദ്രോഹ നടപടിക്കെതിരെ ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ നാളെ പത്തനംതിട്ട ജി. എസ് .ടി കാര്യാലയത്തിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും. കൊവിഡ് മൂലം കച്ചവടം കുറഞ്ഞ് വ്യാപാരി സമുഹം നട്ടംതിരിയുകയണന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി .സി മോഹൻദാസ്, ജനറൽ സെക്രട്ടറി സജീവ്. കെ, വൈസ് പ്രസിഡന്റ് ജോസഫ് ആന്റണി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.