പത്തനംതിട്ട : താലൂക്ക് എൻ.എസ്.എസ് യൂണിയനിലും യൂണിയനിലെ 123 കരയോഗങ്ങളിലും എൻ.എസ്.എസ് പതാക ദിനം ആചരിച്ചു .യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് സി .എൻ സോമനാഥൻ നായർ പതാക ഉയർത്തി . യൂണിയൻ വൈസ് പ്രസിഡന്റ് ആർ . ഹരിദാസ് ഇടത്തിട്ട , സെക്രട്ടറി വി .ആർ.സുനിൽ,യൂണിയൻ കമ്മറ്റി അംഗങ്ങളായ കെ.വി.സുനിൽ കുമാർ , കമലാസനൻ കാര്യാട്ട് ,പി.ഡി.പത്മകുമാർ ,സേതുമാധവൻ നായർ ,സത്യൻ നായർ, ഗീത സുരേഷ്, വള്ളിക്കോട് ഹരികുമാർ , എ. ജയകുമാർ, പ്രതിനിധി സഭാംഗങ്ങളായ എം.എൻ.രാമചന്ദ്രൻ ,ബി. രാഘുനാഥൻ നായർ വനിതാ യൂണിയൻ പ്രസിഡന്റ് പി.സി .ശ്രീദേവി,ജോയിന്റ് സെക്രട്ടറി എം .ആർ.ശ്രീകുമാരി എന്നിവർ സംസാരിച്ചു യൂണിയനിലെ 123 കരയോഗ ആസ്ഥാനങ്ങളിലും പതാക ഉയർത്തി