പന്തളം: അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന സാമൂഹിക പ്രവർത്തകൻ ഫാ: സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.. പ്രസിഡന്റ് ഫാ.ജോൺ ഡാനിയേൽ കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഡോ. മോത്തി വർക്കി മുഖ്യ പ്രഭാഷണം നടത്തി. ഫാ.ഡോ. നെനാൻ വി.ജോർജ്, ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ജി ശാമുവേൽ, റവ.ഡോ. മോനി മാത്യു, റവ. ബന്നി മാത്യു, റവ.റ്റി കെ അലക്‌സാണ്ടർ തരകൻ, യു. സി. എഫ്.സെക്രട്ടറി ബാബു പീടികയിൽ, ട്രഷറർ ജേക്കബ് കുഴിപ്പാറ, ഷിബു മേലേൽ , സോളമൻ വരവുകാലായിൽ, എബി കുന്നിക്കുഴി എന്നിവർ പ്രസംഗിച്ചു.