1
എൻ ജി ഒ അസോസിയേഷൻ അടുരിൽ നടത്തിയധർണ്ണ

അടൂർ - താലൂക്ക് ഒാഫീസിലെ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾ റദ്ദു ചെയ്യുക, ഒാഫീസിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൽ.ജി.ഒ അസോസിയേഷൻ അടൂർ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു.ആർ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഷാജി സോപാനം, പി.എസ്.വിനോദ് കുമാർ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ്, ഷിബു മണ്ണടി, ഷൈനു ശാമുവേൽ , ബിജു ശാമുവേൽ, അൻവർ ഹുസൈൻ, വി.എസ്. മനോജ് കുമാർ, എസ്.കെ സുനിൽകുമാർ, എം.ജി.പ്രസാദ് , നൗഫൽ ഖാൻ, പ്രസന്നകുമാരി, ബിജു.വി.ഷാഹിലാൽ, ഷിബു ജി, മനു മുരളി, ബിനു, സുധീർ ഖാൻ, സഹീർ എന്നിവർ പ്രസംഗിച്ചു.