01-chittayam
മാവര പുഞ്ചയുടെ സമഗ്രവികസനം; ആദ്യഘട്ടം 70 ലക്ഷം രൂപ അനുവദിച്ചു. ചിറ്റയം ഗോപകുമാർ എംഎൽഎ.

പന്തളം: ആദ്യഘട്ടമായി 70 ലക്ഷം രൂപ അനുവദിച്ച് മാവര ഏലായുടെ സമഗ്ര വികസനവും തോട് നവീകരണവും നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവഹിച്ചു.
തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വർഗീസ്, രഘു പെരുമ്പുളിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ സുരേന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. രാജേഷ് കുമാർ ,കെ എൽ ഡി സി പ്രൊജക്ട് എൻജിനീയർ സുനിജ കെ എസ്, കെ എൽ ഡി സി ഓവർസിയർ രാധാകൃഷ്ണൻ,കൃഷി ഓഫീസർ പുഷ്പ എസ് തുടങ്ങിയവർ സംസാരിച്ചു. മാവരമുതൽ കടയ്ക്കാട് വരെ തോട് സംരക്ഷണം, ആഴം കൂട്ടൽ, കരിങ്കൽ ഭിത്തി നിർമ്മാണം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാവർത്തികമാകുന്നതോടെ പന്തളം, പന്തളം തെക്കേക്കര, തുമ്പമൺ എന്നിവിടങ്ങളിലുള്ള കർഷകർക്ക് നെൽകൃഷിക്ക് വളരെ പ്രയോജനകരമാകുമെന്ന് ചിറ്റയം ഗോപകുമാർ എം എൽ എ പറഞ്ഞു.