ചെങ്ങന്നൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 36ാംമത് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി സുനിൽ പി.ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.ദേവദാസ്, വി.എൻ രാധാകൃഷ്ണ പണിക്കർ,സിബിസ് സജി, സോമൻ പ്ലാപ്പള്ളി,നിധിൻ കോശി, അഹമ്മദ് കൊല്ലകടവ്, ജയപ്രകാശ്,കെ.സി.കൃഷ്ണൻ കുട്ടി, ജോർജ് തോമസ് ഇടനാട്,രഘുനാഥ് കുറുപ്പ് എന്നിവർ പ്രസംഗിച്ചു.