 
തിരുവല്ല: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി.സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റെജി തർക്കോലിൽ, ഈപ്പൻ കുര്യൻ, കെ.പി.രഘുകുമാർ, അജിതമ്പാൻ, ശ്രീജിത്ത് മുത്തൂർ, ശോഭ വിനു, പി.തോമസ് വർഗീസ്, ജിനു തൂമ്പുംകുഴി, സണ്ണി തോമസ്, രതീഷ് പാലിയിൽ, സോമൻ താമരച്ചാലിൽ ക്രിസ്റ്റഫർ ഫിലിപ്പ്, എ.ജി.ജയദേവൻ, രാജേഷ് മലയിൽ, വി.റ്റി.പ്രസാദ്, അലക്സ് പൂത്തപ്പള്ളി, എന്നിവർ പ്രസംഗിച്ചു.