പത്തനംതിട്ട: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ കക്ഷികൾ എൻ.ഡി.എയിൽ ചേരും. നരേന്ദ്രമോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ആഭ്യന്തര സുരക്ഷയിലും സാമ്പത്തിക രംഗത്തും ഇന്ത്യ ശക്തമാണ്. ലോകരാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് തഴവ സഹദേവൻ, പി.സി ഹരി, ബോബി കാക്കനാപ്പള്ളി , ടി.പി സുന്ദരേശൻ, വിനയചന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.