 
മല്ലപ്പള്ളി- തന്റെ ആഡംബര കാറിൽ 21 ലിറ്റർ വിദേശ മദ്യം വിൽപ്പന നടത്തിയ കേസിൽ കോട്ടാങ്ങൽ ഒരിക്കൻപാര വീട്ടിൽ ഒ. എം ബിനു (49) വിനെ മല്ലപ്പള്ളി എക്‌സൈസ് അറസ്റ്റു ചെയ്തു. ഇന്നലെ കോട്ടാങ്ങൽ കുളത്തൂർ മൂഴി പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ലോക്ക് ഡൗൺ കാലം മുതൽ ഇയാൾ മദ്യവിൽപന നടത്തി വരികയായിരുന്നു. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി. ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ. എം. ഷിഹാബുദീൻ, പി. എൻ. സുനിൽകുമാർ, ഡബ്‌ള്യൂ സി. ഇ. ഒ മാരായ ഗീതു എസ്., ജിജി ബാബു, സി. ഇ. ഒ മാരായ പ്രമോദ് ജോൺ, ഷിജു വി., ജ്യോതിഷ് പി., രാഹുൽസാഗർ, പ്രവീൺ മോഹൻ ഡ്രൈവർ രാമചന്ദ്ര മാരാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.