പത്തനംതിട്ട- കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ, മോനി ജോസഫ്, കോശി ജോർജ്ജ്, ജോയി ജോർജ്ജ് അടൂർ, ഷിബു റാന്നി, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, ചാക്കോ വെച്ചൂച്ചിറ, ബീന സോമൻ, രാജശേഖൻ നായർ , സിബി റാന്നി എന്നിവർ പ്രസംഗിച്ചു.