റാന്നി: വീട്ടിൽ ക്വാറന്റൈനിൽ കഴിയവെ ബ്ലേഡ് മുറിച്ച് വിഴുങ്ങി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. അത്തിക്കയം കടുമീൻചിറ ഈട്ടിക്കൽ ബിനു (48) ആണ് മരിച്ചത്.സഹോദരന്റെ മകൾക്ക് കൊവിഡ് പിടിപെട്ടതിനെ തുടർന്നാണ് ക്വാറന്റൈനിലായത്.. ഇയാളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ബ്ലേഡ് മുറിച്ച് വിഴുങ്ങിയത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: രൂപ. മക്കൾ: അനന്ദു, ആദിത്യ. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.