 
തിരുവല്ല: ദേശീയപാതയിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു. ചുമത്ര പുത്തൻപുരയിൽ ബാലു ബീരാൻ - മോളി ദമ്പതികളുടെ മകൻ നബിൻ ബാലു (28) ആണ് മരിച്ചത്. തിരുവനന്തപുരം - എറണാകുളം ദേശീയപാതയിൽ ആലപ്പുഴ പൂങ്കാവ് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്ന് മീൻകയറ്റി വന്ന മിനിലോറിയും നബിൻ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നബിൻ തൽക്ഷണം മരിച്ചു. ഭാര്യ പ്രഭയുടെ ചേർത്തലയിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. മകൻ വിഘ്‌നേശ് (4 ). സംസ്ക്കാരം പിന്നീട് .