തിരുവല്ല: അമ്പലപ്പുഴ തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി തിരുവല്ല റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. പൊടിയാടിയിൽ രാവിലെ 11.30ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. മാത്യു ടിതോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. 77.36 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നിർമാണം നടത്തുന്നത്. ചടങ്ങിൽ പൊതുമരാമത്തു നിരത്തുവിഭാഗം എക്‌സി. എൻജിനീയർ ബി.വിനു റിപ്പോർട്ട് അവതരിപ്പിക്കും. പ്രൊജ്ര്രക് ഡയറക്ടർ ഡാർളീൻ കർമ്മലീറ്റാ ഡിക്രൂസ്, മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി എന്നിവർ പ്രസംഗിക്കും.