 
മല്ലപ്പള്ളി: വീടിന് തീപിടിച്ച് അടുക്കള പൂർണമായും കത്തിനശിച്ചു.കോട്ടാങ്ങൽ ആലപ്രക്കാട് വെള്ളിക്കര വീട്ടിൽ റ്റോജി ജോർജിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. അടുക്കളയിലെ ചേരിൽ ഉണങ്ങാൻ ഇട്ടിരുന്ന ഒട്ടുപാലിന് തീപിടിച്ചതിനെ തുടർന്ന് തീ ആളിപടരുകയായിരുന്നു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിടിന്റെ ഒരു ഭാഗംപൂർണമായും കത്തിനശിച്ചു. വാർഡ് മെമ്പർ എബിൻ ബാബു സിജോ വെള്ളിക്കര, ബിൽസൺ തിരുനല്ലൂർ അനസ്, ഇസ്മായിൽ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് തീ അണച്ചത്. റാന്നിയിൽ നിന്നും അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയെങ്കിലും വാഹനം കയറി ചെല്ലാൻ കഴിയാത്തതിനാൽ സമീപവാസിയുടെ വാഹനത്തിലാണ് വെള്ളം എത്തിച്ചത്. തീ പടർന്നു പിടിക്കുമ്പോൾ റ്റോജിയുടെ പിതാവ് വി.സി ജോർജ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സന്ദർഭോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.