
പത്തനംതിട്ട : സഹായ ഉപകരണങ്ങൾ ആവശ്യമുളള ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റാന്നി ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്നവരും, ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള 40 ശതമാനം മുതൽ ഡിസെബിലിറ്റിയുളള ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷ സമർപ്പിക്കാം. പെരുനാട് റാന്നി അഡീഷണൽ ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.