rat

ധീരതയ്ക്കുളള അവാർഡ് നേടുന്ന നിരവധി മനുഷ്യരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ധീരതയ്ക്കുളള അവാർഡ് നേടിയ ഒരു എലിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കുഴിബോബുകൾ കണ്ടെത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട മഗാവയെന്ന എലിയാണ് ധീരതയ്ക്കുളള അവാർഡ് നേടിയെടുത്തത്. കംമ്പോഡിയയിലാണ് സംഭവം നടന്നത്. മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രീട്ടീഷ് ചാരിറ്റിയായ പീപ്പിൾസ് ഡിയസ്പെൻസറി ഫോർ ആനിമൽസിന്റെ പരമോന്നത ബഹുമതിയാണ് മഗാവ നേടിയത്. ഈ ബഹുമതി നേടിയിട്ടുളള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ. കഴി‍ഞ്ഞു 5 വർഷക്കാലമായി കുഴിബോബുകൾ കണ്ടെത്തുന്ന ജോലിയായതിനാൽ ഹീറോ റാറ്റ് എന്നാണ് മഗാവ അറിയപ്പെടുന്നത്. ഏഴുവയസുള്ള മഗാവ 39 കുഴിബോംബുകളും 28‑ലേറെ വെടിക്കോപ്പുകളും ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാൻഡിലറിലെ സെൻസറുകളും ബോംബുകൾ കണ്ടെത്താൻ മഗാവയെ സഹായിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഇതില്‍ പരിശീലനം നേടി ടെസ്റ്റുകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച ശേഷമാണ് മഗാവ തന്റെ ജോലിയിൽ പ്രവേശിച്ചത്. മഗാവയുടെ സഹപ്രവർത്തകരെല്ലാം മനുഷ്യരാണ്. എന്നാൽ അവർ ചെയ്യുന്നതിനെക്കാൾ കൂടുതൽ അർപ്പണ ബോധത്തോടെയും ഉത്തരവാദിത്വത്തോടേയമാണ് മഗാവ തന്റെ ചെയ്യുന്നത് ലാൻഡ്മൈൻ കണ്ടെത്തിയാൽ ഉടൻ തന്നെ മഗാവ കൃത്യമായ സിഗ്‌നൽ നൽകും.