 
കൊല്ലം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ക്വയിലോൺ ഹെറിറ്റേജ് ക്ലബിന്റെ 'റോട്ടറി ലിറ്ററസി മിഷൻ നേഷൻ ബിൽഡർ അവാർഡിന്' അർഹനായ വടക്കേവിള പഞ്ചായത്ത് എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ഡി. വിനോദ് കുമാറിന് ക്ളബ് പ്രസിഡന്റ് കെ.വി. സനൽകുമാർ പുരസ്കാരം കൈമാറി. ഇതോടനുബന്ധിച്ച് സ്കൂളിൽ നടന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് അസീന അദ്ധ്യക്ഷത വഹിച്ചു.
ക്ലബ് സെക്രട്ടറി എൻജിനീയർ സലിം എം. നാരായണൻ, ട്രഷറർ എസ്. നാഗരാജ്, മുൻ പ്രസിഡന്റ് ജ്യോതിഷ് ജി. നായർ, ക്ലബ് അംഗം ഹെൻറി ബർണാഡ് ലോപ്പസ്, സ്കൂൾ വികസന സമിതി പ്രസിഡന്റ് പട്ടത്താനം സുനിൽ, എക്സിക്യൂട്ടീവ് അംഗം ഷിബു റാവുത്തർ, മാതൃസംഗമം പ്രസിഡന്റ് മിനി, അദ്ധ്യാപകരായ ബീന, ജോളി മാത്യു, സബീന, റസ്നി, ഷൈമ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എസ്.ആർ.ജി കൺവീനറും കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാവുമായ ജെ. ഡാഫിനി നന്ദി പറഞ്ഞു.