
 തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
കൊല്ലം: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും നിലവിലുള്ള ആധിപത്യം നിലനിറുത്താൻ എൽ.ഡി.എഫും തിരികെവരാൻ യു.ഡി.എഫും ബൂത്ത് തലങ്ങളിലൂന്നി പ്രചാരണം തുടങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തുകളിലെ യു.ഡി.എഫ് പരാജയം ദയനീയമായിരുന്നു. ശാസ്താംകോട്ട, ചവറ ബ്ലോക്കുകളിൽ മാത്രമായിരുന്നു എൽ.ഡി.എഫിനൊപ്പം ശക്തമായ ചെറുത്തുനിൽപ്പ് നടത്താനായത്.
കൊട്ടാരക്കര, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകളിൽ ഒരാളെ മാത്രമാണ് യു.ഡി.എഫിന് വിജയിപ്പിക്കാനയത്. ചിറ്റുമലയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ് യു.ഡി.എഫിന്റെ മാനം കാത്തത്. ശക്തമായ പ്രചാരണം നടത്തിയെങ്കിലും ബി.ജെ.പിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനാല്ല. ഇത്തവണ ശക്തമായ പ്രചാരണ ഏകോപനത്തിലൂടെ അധികാരത്തിലേക്ക് തിരികെ വരാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. മുൻകൂട്ടിയുള്ള പ്രവർത്തനങ്ങളും ഇതിനായി തുടങ്ങി. ബ്ലോക്ക് പഞ്ചായത്തുകളിൽ അക്കൗണ്ട് തുറക്കണമെന്ന വികാരം ബി.ജെ.പിയിലും പ്രകടമാണ്.
 ബ്ലോക്ക് പഞ്ചായത്തുകളുടെ പേര്, ആകെ സീറ്റ്
1. ഓച്ചിറ (14)
 എൽ.ഡി.എഫ്: 9 (സി.പി.എം: 6, സി.പി.ഐ: 3)
 യു.ഡി.എഫ്: 5 (കോൺഗ്രസ് 5)
2. ശാസ്താംകോട്ട (14)
 എൽ.ഡി.എഫ്: 8 ( സി.പി.എം: 6, സി.പി.ഐ: 2)
 യു.ഡി.എഫ്: 6 ( കോൺഗ്രസ് 5, ആർ.എസ്.പി 1)
3. വെട്ടിക്കവല (14)
 എൽ.ഡി.എഫ് 11 (സി.പി.എം: 7, സി.പി.ഐ: 4)
 യു.ഡി.എഫ്: 3 (കോൺഗ്രസ് 3)
4. പത്തനാപുരം (13)
 എൽ.ഡി.എഫ് 10 (സി.പി.എം 7, സി.പി.ഐ 2, കേരള കോൺഗ്രസ്.ബി 1)
 യു.ഡി.എഫ് 3 (കോൺഗ്രസ് 2, കേരള കോൺഗ്രസ്.എം 1)
5. ചടയമംഗലം (15)
 എൽ.ഡി.എഫ് 13 (സി.പി.എം: 8, സി.പി.ഐ: 5)
 യു.ഡി.എഫ്: 2 (കോൺഗ്രസ്: 2)
6. അഞ്ചൽ (15)
 എൽ.ഡി.എഫ്: 13 (സി.പി.എം: 8, സി.പി.ഐ: 5)
 യു.ഡി.എഫ്: 2 (കോൺഗ്രസ്: 2)
7. കൊട്ടാരക്കര (13)
 എൽ.ഡി.എഫ്: 12 (സി.പി.എം: 8, സി.പി.ഐ: 4)
 യു.ഡി.എഫ്: 1 (കോൺഗ്രസ് 1)
8. ചിറ്റുമല (13)
 എൽ.ഡി.എഫ് 12 (സി.പി.എം 7, സി.പി.ഐ 4, ആർ.എസ്.പി.എം 1 )
 യു.ഡി.എഫ് 1 (കേരള കോൺഗ്രസ് എം. 1)
9. ചവറ (13)
 എൽ.ഡി.എഫ്: 7 (സി.പി.എം: 2, സി.പി.ഐ: 5)
 യു.ഡി.എഫ്: 6 (കോൺഗ്രസ്: 4, ആർ.എസ്.പി: 2 )
10. മുഖത്തല (15)
 എൽ.ഡി.എഫ്: 12 (സി.പി.എം: 9, സി.പി.ഐ: 3)
 യു.ഡി.എഫ്: 3 (കോൺഗ്രസ്: 3)
11. ഇത്തിക്കര (13)
 എൽ.ഡി.എഫ്: 12 ( സി.പി.എം: 6, സി.പി.ഐ: 5, ജനതാദൾ എസ്: 1)
 യു.ഡി.എഫ്: 1 (കോൺഗ്രസ്: 1)
 ബ്ലോക്ക് പഞ്ചായത്തിലെ ആകെ സീറ്റുകൾ: 152
 സി.പി.എം: 74
 സി.പി.ഐ: 42
 കോൺഗ്രസ്: 28
 ആർ.എസ്.പി: 3
 കേരള കോൺഗ്രസ് (ബി): 1
 കേരള കോൺഗ്രസ് (എം): 2
 ജനതാദൾ (എസ് ): 1
 ആർ.എസ്.പി (എം): 1