 
കൊല്ലം: ഇ.എസ്.ഐ പരിരക്ഷയുള്ളവരുടെ മക്കൾക്ക് മെഡിക്കൽ കോളേജുകളിൽ സംവരണം ചെയ്തിരുന്ന മെഡിക്കൽ, ദന്തൽ സീറ്റുകൾ റദ്ദാക്കിയതിനെതിരെ കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് എന്നിവയുടെ നേതൃത്വത്തിൽ കൊല്ലം ഇ.എസ്.ഐ സബ് റീജിയണൽ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു.
സജി ഡി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ജി. ബാബു, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, ജി. ലാലു, ടി.സി. വിജയൻ, കോതേത്ത് ഭാസുരൻ, ഇ. ഷാനവാസ് ഖാൻ, ബി. മോഹൻദാസ്, എം.എം. ഇക്ബാൽ, ജെ. രാമാനുജൻ, പി. സുജീന്ദ്രൻ എന്നിവർ സംസാരിച്ചു. നീറ്റ് പരീക്ഷ എഴുതിയ തൊഴിലാളികളുടെ മക്കളും തൊഴിലാളികളും യോഗത്തിൽ പങ്കെടുത്തു.
 ട്രേഡ് യൂണിയൻ ഭാരവാഹി യോഗം നാളെ
ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ക്വാട്ട പുനഃസ്ഥാപിക്കുന്നതിന് ഇടപെടൽ ശക്തമാക്കുന്നതിനായി കേന്ദ്ര ട്രേഡ് യൂണിയൻ ഭാരവാഹികളുടെ യോഗം നാളെ രാവിലെ 11ന് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിൽ കൂടും.