coo
പത്തനാപുരം സഹകരണ എൻഞ്ചിനിയറിംഗ് കോളേജിനോട് ചേർന്ന് പണികഴിപ്പിച്ച ലോഡീസ് ഹോസ്റ്റൻ

പുനലൂർ: പത്തനാപുരം സഹകരണഎൻജിനിയറിംഗ് കോളേജിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ലേഡീസ് ഹോസ്റ്റൽ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കോളേജ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.എം.പിമാരായ കൊടികുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണു ഗോപാൽ, പുനലൂർ നഗരസഭ ചെയർമാൻ കെ.എത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ..ബി.സജീവ്, പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ആർ.ചന്ദ്രമേഹനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചെമ്പനരുവി മുരളി, ബെന്നികക്കാട്, മഞ്ചളളൂർ സതീഷ് എ.നജീബ് ഖാൻ, പി.ടി.എ വൈസ് പ്രസിഡന്റ് സാജൻ കോശി തുടങ്ങിയവർ സംസാരിക്കും. ആറ് കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റലിൽ 153 വിദ്യാർത്ഥിനികൾക്ക് താമസിക്കാനുളള സൗകര്യംസജ്ഞമാക്കിയിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.അനന്ത രശ്മി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പി.ആർ.ഒ.പ്രതാപ് സിംഗ്, ജനറൽ കൺവീനർ അലീഷ് വിജി.വർഗീസ് എന്നിവരും പങ്കെടുത്തു.